Sorry, you need to enable JavaScript to visit this website.

തിയേറ്ററുകളിൽ ഹരമായി  അജഗജാന്തരം

 ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തിയ അജഗജാന്തരം മെഗാ ഹിറ്റിലേക്ക്. ചിത്രം ഇതിനകം 25 കോടി കലക്ട് ചെയ്‌തെന്ന് അണിയറ പ്രവർത്തകർ പറയുന്നു. റീലീസ് ചെയ്ത് 25 ദിവസങ്ങൾക്കുള്ളിലാണ് 25 കോടി മറികടന്നത്. ദിവസം 750 ലധികം ഷോകളാണ് മൂന്നാം വാരത്തിലും ചിത്രം കളിക്കുന്നത്.
ആന്റണി വർഗീയിന്റെ തുടർച്ചയായ നാലാമത്തെ സൂപ്പർ ഹിറ്റ് ചിത്രമാണ് അജഗജാന്തരം. ഒള്ളുള്ളേരു എന്ന ഗാനത്തിന് തിയേറ്ററിലും സോഷ്യൽ മീഡിയയിലും വൻ വരവേൽപും ലഭിച്ചിരുന്നു.
ആനയും ഉത്സവപ്പറമ്പും ആക്ഷനുമെല്ലാം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്റെ മാർക്കറ്റിംഗ് തന്ത്രവും ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ അഭിനയിച്ച നടക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയുടെ പുറത്ത് കയറിയാണ് റിലീസ് ദിവസം സംവിധായകനും നടന്മാരും തിയേറ്ററിൽ എത്തിയത്. 
 

Latest News