Sorry, you need to enable JavaScript to visit this website.

പാപ്പൻ ചിത്രീകരണം പുരോഗമിക്കുന്നു 

ജോഷി, സുരേഷ് ഗോപി ചിത്രം പാപ്പന്റെ ചിത്രീകരണം പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 252 ാമത്തെ ചിത്രമാണിത്. മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ക്രൈം ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 
നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. 
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് നിർമാണം. തിരക്കഥ ആർ.ജെ. ഷാൻ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.

Latest News