Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ 2792 പേർക്ക്  കോവിഡ്; മൂന്ന് മരണം  

അബുദാബി- യു.എ.ഇയിൽ ഇന്നലെ 2,792 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 4,87,749 പരിശോധനകളിലാണ് പുതിയ കേസുകൾ കണ്ടെത്തിയത്. 1166 രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇന്നലെ മൂന്ന് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.  യു.എ.ഇയിൽ 46,452 കോവിഡ് രോഗികളാണ് നിലവിൽ ചികിത്സ തേടുന്നത്. കോവിഡ് വ്യാപനം തുടങ്ങി ഇതുവരെ രാജ്യത്ത് 8,11,029 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 7,62,379 പേർ രോഗമുക്തി നേടി. മൊത്തം 2198 പേർ കോവിഡ് ബാധിച്ച് മരിച്ചതായും യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകൾ ദിവസം തോറും വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ആരോഗ്യ വിഭാഗം നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കാനും അധികൃതർ അഭ്യർഥിച്ചു.
 

Tags

Latest News