Sorry, you need to enable JavaScript to visit this website.

നോവക്കിന് ഫ്രഞ്ച് ഓപണിലും വിലക്ക്?

സിഡ്‌നി  - അടുത്ത ഗ്രാന്റ്സ്ലാമായ ഫ്രഞ്ച് ഓപണിലും നോവക് ജോകോവിച്ചിന് വിലക്ക് വന്നേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വാക്‌സിനെടുക്കാത്തവരെ സ്‌റ്റേഡിയങ്ങളില്‍ നിന്നും മറ്റു പൊതുസ്ഥലങ്ങളില്‍ നിന്നും വിലക്കാന്‍ ഫ്രാന്‍സ് ആലോചിക്കുകയാണ്. മെയ് അവസാനമാണ് ഫ്രഞ്ച് ഓപണ്‍. ഫ്രഞ്ച് ഓപണിലും ജൂണ്‍ അവസാനം തുടങ്ങുന്ന വിംബിള്‍ഡണിലും നിലവിലെ ചാമ്പ്യനാണ് നോവക്. കോവിഡ് വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഓസ്‌ട്രേലിയ നാടു കടത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നോവക് ജോകോവിച് ദുബായ് വഴി ജന്മനാടായ സെര്‍ബിയയില്‍ തിരിച്ചെത്തി. നോവക് ഇല്ലാതെ ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപണ്‍ ഇന്നലെ ആരംഭിച്ചു. കഴിഞ്ഞ മൂന്നു തവണയുള്‍പ്പെടെ റെക്കോര്‍ഡായ ഒമ്പതു തവണ ഓസ്‌ട്രേലിയന്‍ ഓപണില്‍ നോവക് കിരീടം നേടിയിട്ടുണ്ട്. തന്റെ 20 ഗ്രാന്റ്സ്ലാമുകളില്‍ ഏതാണ്ട് പകുതിയും ഓസ്‌ട്രേലിയന്‍ ഓപണിലാണ് മുപ്പത്തിനാലുകാരന്‍ നേടിയത്. ഞായറാഴ്ച രാത്രി മെല്‍ബണ്‍ സമയം പത്തരക്ക് എമിറേറ്റ്‌സ്
 

Latest News