Sorry, you need to enable JavaScript to visit this website.

പൊതുസുരക്ഷാ നിയമം ചുമത്തി കശ്മീര്‍ ജേണലിസ്റ്റിനെ ജയിലിലടച്ചു

ശ്രീനഗര്‍- ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്ന ജമ്മു കശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍ സജ്ജാദ് ഗുല്ലിനെ പൊതുസുരക്ഷാ നിയമപ്രകാരം കശ്മീര്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. ഗൂഢാലോചന കേസില്‍ കോടതി ഇദ്ദേഹത്തിന് ജാമ്യം നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്.

പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലാകുന്നവരെ മൂന്നു മുതല്‍ ആറ് മാസം വരെ വിചാരണയില്ലാതെ തടവിലാക്കാം. നിയമം തുടര്‍ച്ചയായി ചുമത്തി പലരേയും വര്‍ഷങ്ങളോളം ജയിലില്‍ അടച്ച സംഭവങ്ങള്‍ രാജ്യത്ത് നിരവധിയാണ്.

ഒരു ന്യൂസ് പോര്‍ട്ടലിന് വേണ്ടി ജോലി ചെയ്യുന്ന സജ്ജാദ്, ഈയിടെ നടന്ന ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തത്.

 

 

Latest News