Sorry, you need to enable JavaScript to visit this website.

കെ-റെയിൽ അട്ടിമറിക്കാൻ ശ്രമം -പി.സി. ചാക്കോ

മലപ്പുറം- സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ എതിർപ്പുമായി വികസന പ്രവർത്തനങ്ങളെ തെറ്റിദ്ധാരണയുണ്ടാക്കി എതിർക്കുന്ന പ്രതിപക്ഷത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. 
കെ-റെയിൽ പോലുള്ള വൻകിട പദ്ധതികളെ കോൺഗ്രസും ബി.ജെ.പിയും മതമൗലിക വാദികളും ഒത്തുചേർന്നു കേരളത്തിന്റെ സ്വപ്ന പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇതു തിരിച്ചറിയാനുള്ള കഴിവു കേരള ജനതക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരാളും രാഷ്ട്രീയത്തിന്റെ പേരിൽ കൊലക്കത്തിക്കിരയാകേണ്ടവരല്ലെന്നും രാഷ്ട്രീയ കൊലപാതകം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുത്തു പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കോട്ടക്കുന്ന് വ്യാപാര ഭവനിൽ എൻ.സി.പി. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷത വഹിച്ചു. 
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ജി. രവീന്ദ്രൻ പ്രൊഫ. ജോബ് കാട്ടൂർ ഡോ. സി.പി.കെ. ഗുരുക്കൾ, ആലീസ് മാത്യു, പി.വി. അൻവർ, ഹംസ പാലൂർ, വിളയിൽ സുരേന്ദ്രൻ, എം.സി. ഉണ്ണികൃഷ്ണൻ, ഇ.എ. മജീദ്, ലീന, മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

Latest News