Sorry, you need to enable JavaScript to visit this website.

അനുനിമിഷം നവീകരിച്ചു മാത്രമേ കേരളത്തിന് വളരാനാകൂ -മന്ത്രി എം.വി. ഗോവിന്ദൻ

മലപ്പുറം- പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ കേരളത്തിന്റെ മികച്ച സ്വപ്ന പദ്ധതിയാണ് കെ-റെയിൽ വഴി നടപ്പാക്കുന്ന സിൽവർ ലൈൻ എന്നു തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ.  
ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നൽകാൻ മലപ്പുറത്ത് സംഘടിപ്പിച്ച ജനസമക്ഷം സിൽവർലൈൻ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുനിമിഷം നവീകരിച്ചു കൊണ്ടല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ല. വിമർശനങ്ങളെ ഗൗരവപൂർവം തന്നെയാണ് സർക്കാർ കാണുന്നത്. അത് ഗൗരവത്തോടെ തന്നെ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും മന്ത്രി വിശദീകരിച്ചു. കെ-റെയിൽ മാനേജിംഗ് ഡയറക്റ്റർ വി. അജിത്കുമാർ പദ്ധതി അവതരണവും സംശയനിവാരണവും നടത്തി.
വൈദ്യുതി ബോർഡ് മന്ത്രി കെ. കൃഷ്ണൻ കുട്ടി, കായികമന്ത്രി വി. അബ്ദുറഹ്മാൻ, എം. നന്ദകുമാർ എം.എൽ.എ, ജില്ലാ കലക്ടർ വി.ആർ. പ്രേംകുമാർ, മുൻ നിയമസഭാ സ്പീക്കറും നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ, കെ-റെയിൽ പ്രൊജക്റ്റ് ആന്റ് പ്ലാനിംഗ് ഡയറക്റ്റർ പി. ജയകുമാർ, കെ-റെയിൽ ജോയിന്റ് ജനറൽ മാനേജർ ജി. അനിൽകുമാർ, പബ്ലിക് റിലേഷൻസ് കോ-ഓഡിനേറ്റർ പി.ടി. മുഹമ്മദ് സാദിഖ് സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും മലപ്പുറം വുഡ് ബൈൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

Latest News