Sorry, you need to enable JavaScript to visit this website.

സൗദി വിദ്യാർഥിനി സംഘം  സ്പെയിൻ സന്ദർശിച്ചു 

ജിദ്ദ കിംഗ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥിനികൾ സ്‌പെയിനിലെ സൗദി അംബാസഡർ അസ്സാം അൽഖൈനിനോടൊപ്പം 

ജിദ്ദ- ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാർഥിനി സംഘം സ്പെയിൻ സന്ദർശിച്ചു. സ്പെയിനിലെ സൗദി അംബാസഡർ അസ്സാം ബിൻ അബ്ദുൽകരീം അൽഖൈനുമായി  സംഘം കൂടിക്കാഴ്ച നടത്തി. പഠനയാത്രയുടെ ഭാഗമായാണ് ഇവർ സ്പെയിനിൽ എത്തിയത്. 
സ്പെയിനിലെ ചരിത്രപരവും സാംസ്‌കാരികവുമായ സ്മാരകങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനും അവിടുത്തെ വിദ്യാഭ്യാസ, ശാസ്ത്രീയ, അക്കാദമിക ശൈലികളിൽനിന്ന് അനുഭവങ്ങൾ സ്വായത്തമാക്കുന്നതിനുമാണ് സംഘം സ്പെയിനിൽ എത്തിയത്. 
സ്പെയിനിലെ വിവിധ സർവകലാശാലകളിലും വിദ്യാർഥിനികൾ സന്ദർശനം നടത്തി. സൗദിയിലെ ഭാവി തലമുറ നേടിയെടുത്ത നേട്ടങ്ങളെ പ്രശംസിച്ച അംബാസഡർ ഭരണ നേതൃത്വത്തിൽനിന്നും ഇതിന് ലഭിക്കുന്ന പിന്തുണയെ പ്രശംസിക്കുകയും ചെയ്തു.


 

Tags

Latest News