Sorry, you need to enable JavaScript to visit this website.

35 വർഷത്തെ പ്രവാസത്തിനു വിരാമം; സോമന് കേളിയുടെ യാത്രയയപ്പ്

മുപ്പത്തഞ്ചു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സോമന് കേളി മജ്മ യൂണിറ്റ് നൽകിയ യാത്രയയപ്പിൽനിന്ന്.

റിയാദ്- മൂന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി മജ്മ യൂണിറ്റ് അംഗം സോമന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയായ സോമൻ മജ്മയിലെ വാഹന വർക്ക്ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ആക്ടിങ് സെക്രട്ടറി ഷെരീഫ് സ്വാഗതം പറഞ്ഞു. കേളി മലസ് ഏരിയാ ട്രഷറർ സജിത്ത് കെ.പി, മലസ് ഏരിയാ കമ്മിറ്റി അംഗം പ്രവീൺ.പി, യൂണിറ്റ് ട്രഷറർ രജീഷ്, സന്ദീപ്, രാധാകൃഷ്ണൻ.കെ, അനീസ്, നിസാർ, സിറാജ്, ഷബീർ, ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗം അബ്ദുൽ റഷീദ് സോമനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് അംഗങ്ങൾ ചേർന്ന് സോമനുള്ള ഉപഹാരം കൈമാറി. യാത്രയപ്പിനു സോമൻ നന്ദി പറഞ്ഞ് സംസാരിച്ചു.
 

Tags

Latest News