Sorry, you need to enable JavaScript to visit this website.

മറ്റൊരു താരം കൂടി ന്യൂകാസിലില്‍

ലണ്ടന്‍ - സൗദി ഉടമസ്ഥതയിലുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ന്യൂകാസില്‍ ഈ ട്രാന്‍സ്ഫര്‍ സീസണില്‍ രണ്ടാമത്തെ കളിക്കാരനെ സ്വന്തമാക്കി. ബേണ്‍ലിയില്‍ നിന്ന് ന്യൂസിലാന്റുകാരനായ സ്‌ട്രൈക്കര്‍ ക്രിസ് വുഡിനെ രണ്ടരക്കോടി പൗണ്ടിന് ന്യൂകാസില്‍ ടീമിലെടുത്തു. സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ഇംഗ്ലണ്ട് ഇന്റര്‍നാഷനല്‍ കീരണ്‍ ട്രിപ്പിയറായിരുന്നു ആദ്യം ന്യൂകാസിലിലെത്തിയത്. 
പരിക്കേറ്റ് ദീര്‍ഘകാലം പുറത്തിരിക്കേണ്ടി വരുന്ന സ്‌ട്രൈക്കര്‍ കാലം വില്‍സന് പകരക്കാരനായാണ് ഒരു സ്‌ട്രൈക്കറെ ന്യൂകാസില്‍ കണ്ടെത്തിയിരിക്കുന്നത്.
 

Latest News