Sorry, you need to enable JavaScript to visit this website.

പിടിച്ചുപറി കേസ് പ്രതികൾ അറസ്റ്റിൽ

ജിദ്ദ - പിടിച്ചുപറി കേസ് പ്രതികളായ മൂന്നു പേരെ ജിദ്ദയിൽ നിന്നും അൽകോബാറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ ബൈക്കിൽ കറങ്ങി വഴിപോക്കരുടെ മൊബൈൽ ഫോണും പണവും പിടിച്ചുപറിക്കുന്നത് പതിവാക്കിയ സൗദി യുവാവും വിദേശിയുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. അൽകോബാറിൽ പിടിച്ചുപറികൾ നടത്തിയ സൗദി യുവാവാണ് അറസ്റ്റിലായത്. നിയമ നടപടികൾക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസും അറിയിച്ചു.

Tags

Latest News