Sorry, you need to enable JavaScript to visit this website.

ലോകകപ്പിൽ പങ്കെടുക്കാൻ ദോഹ വരെ നടക്കാൻ തുടങ്ങി സ്പാനിഷ് സാഹസികൻ

ദോഹ വരെ നടക്കാനിറങ്ങിയ സ്പാനിഷ് സാഹസികൻ സാന്റിയാഗോ സാഞ്ചസ് യാത്രക്കിടയിൽ. 

ദോഹ- കാൽപന്തു കളിയാരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ 2022 ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ ദോഹ വരെ നടക്കാൻ തുടങ്ങി ഒരു സ്പാനിഷ് സാഹസികൻ. സാന്റിയാഗോ സാഞ്ചസ് കോഗെഡോർ എന്ന 42 കാരനായ കായിക പ്രേമിയാണ് സാഹസികമായ ഈ ദൗത്യത്തിന് പുറപ്പെട്ടത്.
വാർത്താ വെബ്‌സൈറ്റ് റപ്റ്റ്‌ലിയുടെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് സാഹസികനായ സാന്റിയാഗോ സാഞ്ചസ് ശനിയാഴ്ച മാഡ്രിഡിലെ സാൻ സെബാസ്റ്റ്യൻ ഡി ലോസ് റെയ്‌സിലെ മതാപിനോനേര സ്റ്റേഡിയത്തിൽ നിന്ന് ഖത്തറിലേക്ക് നടക്കാൻ തുടങ്ങി.
2022 നവംബർ 21 ന് ആരംഭിക്കുന്ന വേൾഡ് കപ്പിനായി മാഡ്രിഡിൽ നിന്ന് കാൽനടയായി ഖത്തറിലെത്താനാണ് ഉദ്ദേശിക്കുന്നത്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് സ്പെയിനിലെ ഖത്തർ അംബാസഡർ അബ്ദുല്ല ബിൻ ഇബ്രാഹിം അൽ ഹമറിനെ കണ്ടതായി സ്പെയിനിലെ ഖത്തർ എംബസി ട്വീറ്റ് ചെയ്തു.
ഈ യാത്ര എന്നെ ഒരു മികച്ച വ്യക്തിയും മികച്ച മനുഷ്യനുമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാന്റിയാഗോ സാഞ്ചസ് പറഞ്ഞു.
11 മാസത്തെ യാത്രയ്ക്കായി ഗ്യാസ് സ്റ്റൗവും ജല ശുദ്ധീകരണ ഗുളികകളും ടെന്റുമടക്കമുള്ള എല്ലാ സംവിധാനങ്ങളോടെയുമാണ് അദ്ദേഹം യാത്രയാരംഭിച്ചത്.
 

Tags

Latest News