Sorry, you need to enable JavaScript to visit this website.

ഒമാന്‍ സുല്‍ത്താന്‍ ഹൈതം സ്ഥാനമേറ്റിട്ട് രണ്ട് വര്‍ഷം, ആശംസാപ്രവാഹം

മസ്‌കത്ത്- സ്ഥാനാരോഹണത്തിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ഗള്‍ഫ് ഭരണാധികാരികളുടെ ആശംസ. ഇന്ന് അദ്ദേഹം  രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ യുവാക്കളെ ഭാഗഭാക്കാക്കുമെന്നു സുല്‍ത്താന്‍ പറഞ്ഞു.
പ്രദേശികമായ നിക്ഷേപം ഉറപ്പ് വരുത്തും. ഇത് സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും ദേശീയ വരുമാനത്തിന്റെയും പ്രധാന സ്രോതസ്സാണ്. രാജ്യത്ത് എല്ലാ മേഖലകളിലും നിരവധി നിക്ഷേപ അവസരങ്ങളുണ്ട്. സ്വകാര്യ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കും- അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഅ്മാനി, മജ്ലിസ് ശൂറ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്വലി, സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ തുടങ്ങിയവരും വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും സുല്‍ത്താന് ആശംസകള്‍ നേര്‍ന്നു.
യു.എ.ഇ ഭരണാധികാരികളും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ആശംസകള്‍ അറിയിച്ചു.

 

Latest News