Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ 24 മണിക്കൂറും സൗജന്യ പി.സി.ആര്‍ ടെസ്റ്റിന് അവസരം

അബുദാബി- 24 മണിക്കൂറും സൗജന്യ പി.സി.ആര്‍ ടെസ്റ്റിന് അവസരമൊരുക്കി അബുദാബി. മുസഫ വ്യവസായ മേഖല 12, 32 എന്നിവിടങ്ങളിലെ തമൂഹ് ഹെല്‍ത്ത് കെയര്‍ ടെന്റുകളിലാണ് പരിശോധനക്ക് അവസരം.  പരിശോധനക്കായി ഓരോ ടെന്റിലും എടുക്കുന്ന സാംപിള്‍ (സ്വാബ്) ലാബിലേക്കു അയയ്ക്കുന്നത് 6 തവണകളാക്കി വര്‍ധിപ്പിച്ചു. ഇതോടെ തിരക്ക് കുറയുന്നതിനൊപ്പം ഫലം വേഗത്തില്‍ ലഭിക്കാനും സാഹചര്യമൊരുങ്ങി.

യു.എ.ഇയില്‍ ഈ മാസം 3 മുതല്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കിയതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു.  അബുദാബിയില്‍ ആഴ്ചയില്‍ ഒരിക്കലും മറ്റ് എമിറേറ്റുകളില്‍ 14 ദിവസത്തിനിടയിലുമാണ് ടെസ്റ്റ് എടുക്കേണ്ടത്. ചില സ്വകാര്യ കമ്പനികളും ഈ നിയമം കര്‍ശനമാക്കി. കൂടാതെ നാട്ടിലേക്കു പോകുന്നതിനും അബുദാബിയിലേക്കു പ്രവേശിക്കാനും ടെസ്റ്റ് ഫലം വേണം.

 

Latest News