Sorry, you need to enable JavaScript to visit this website.

പെട്രോള്‍ ബങ്കില്‍ വിദേശ തൊഴിലാളിയെ ആക്രമിച്ച യുവാവ് പിടിയില്‍

ഹായില്‍- നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിയെ ആക്രമിച്ച സൗദി യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ഹായില്‍ പോലീസ് അറിയിച്ചു.
പ്രതി വിദേശിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പോലീസ് അറിയിച്ചു.

 

Latest News