Sorry, you need to enable JavaScript to visit this website.

പൂച്ചയെ വെടിവെച്ചുകൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍

കോട്ടയം - വൈക്കത്ത് വളര്‍ത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍.തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വൈക്കം തലയാഴം ആലത്തൂര്‍ പാരണത്ര രാജു-സുജാത ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളര്‍ത്തുപൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ രമേശിന്റെ എയര്‍ ഗണ്ണില്‍നിന്നു വെടിയേറ്റത്. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കോട്ടയം മൃഗാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.  തുടര്‍ന്ന് തൃപ്പൂണിത്തുറ എരൂരിലുള്ള  മൃഗാശുപത്രിയില്‍ എത്തിച്ച് സ്‌കാനിങ് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ പരിശോധന നടത്തി. ഇതിനിടയിലാണ് ചൊവ്വാഴ്ച്ച രാത്രി പതിനൊന്നുമണിയോടെ പൂച്ച ചത്തത്്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. രമേശിനെ  പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും ജാമ്യത്തില്‍ വിട്ടിരിക്കുകയായിരുന്നു. പൂച്ച ചത്തതോടെ കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തതോടെയാണു വീണ്ടും പിടിയിലായത്്.

 

 

 

 

Latest News