Sorry, you need to enable JavaScript to visit this website.

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

മാനന്തവാടി-പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കുറുക്കന്‍മൂല പണിയ കോളനിയിലെ സുധീഷിനെയാണ് (24) മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീമും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സുധീഷ് പല തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

Latest News