Sorry, you need to enable JavaScript to visit this website.

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ആലപ്പുഴ-വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ നന്ദു ഭവനത്തില്‍ പ്രവീണ്‍ (40)നെ ആണ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ പന്ത്രണ്ടാം തീയതി ഞായറാഴ്ച ഉച്ചക്ക് ശേഷം വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ വീട്ടമ്മയെ വീടുനുള്ളില്‍ അതിക്രമിച്ചു കയറി അക്രമിച്ച  ശേഷം പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടി കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
2018ല്‍ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ട് വന്ന സ്ത്രീയെ വലിയ പെരുമ്പുഴ പാലത്തില്‍ നിന്ന് അച്ചന്‍കോവില്‍ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്തത് ഉള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പ്രവീണ്‍ എന്ന് പോലീസ് പറഞ്ഞു.

മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. എച്ച്.ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ഹരോള്‍ഡ് ജോര്‍ജ്, എസ് ഐ ജോണ്‍ തോമസ്, ജി എസ് ഐ ജോസി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല്‍ അക്ബര്‍, ജഗദീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

 

Latest News