Sorry, you need to enable JavaScript to visit this website.

ഖോർഫുക്കാൻ മലനിരകളിൽ   പുതിയ റോഡുകൾ നിർമിച്ചു

ഖോർഫുക്കാൻ മലനിരകളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ റോഡ്.  

ഖോർഫുക്കാൻ- രാഷ്ട്രം രൂപീകരിച്ച് 50 വർഷം പിന്നിടുന്ന ആഘോഷ വേളയിൽ ഖോർഫുക്കാൻ മലനിരകളിൽ യു.എ.ഇ പുതിയ റോഡുകൾ തുറന്നു. പ്രതിദിനം 40,000ൽ അധികം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് റോഡുകൾ സംവിധാനിച്ചിക്കുന്നത്. യു.എ.ഇ ഊർജ, പശ്ചാത്തല സൗകര്യ വികസന മന്ത്രാലയമാണ് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. 
ചെറുവാഹനങ്ങളുടെയും ട്രക്കുകളുടെയും സഞ്ചാരം സുഗമമാക്കാനും നഗരമധ്യത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പത്ത് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് സഹായിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽമസ്റൂഇ പറഞ്ഞു. നഗരത്തിലെ തിരക്കുകൾ 60 ശതമാനത്തോളം കുറക്കാനും ഈ പദ്ധതി സഹായിക്കും. റോഡിന്റെ മധ്യഭാഗത്ത് എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചതിനാൽ ഊർജ ഉപഭോഗം 50 ശതമാനം വരെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും സുഹൈൽ അൽമസ്‌റൂഇ വ്യക്തമാക്കി.

 

Tags

Latest News