Sorry, you need to enable JavaScript to visit this website.

കരിക്ക് വെബ് സീരീസിലെ താരം അര്‍ജുന്‍ വിവാഹിതനാകുന്നു

കൊച്ചി- അതിവേഗം മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വെബ് സീരീസായ കരിക്കിലെ താരം  അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഇറ്റ്‌സ് ഒഫീഷ്യല്‍' എന്ന ക്യാപ്ഷനോടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ അര്‍ജുന്‍ പങ്കുവെച്ചു.
നിരവധി താരങ്ങളും ആരാധകരും ആശംസ നേര്‍ന്നു.
എലീന പടിക്കല്‍, ആദില്‍ ഇബ്രാഹിം, ശ്രിന്ദ, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ആശംസ നേര്‍ന്നവരില്‍ ഉള്‍പ്പെടും.  
70 ലക്ഷത്തിലേറെ സബ്‌സ്‌െ്രെകബേഴ്‌സ് നിലവില്‍ കരിക്ക് വെബ് സീരീസിനുണ്ട്.  മറ്റു താരങ്ങളായ ജോര്‍ജും ലോലനും ശംഭുമെല്ലാം മലയാളികളുടെ പ്രിയതാരങ്ങളാണ്.

 

Latest News