Sorry, you need to enable JavaScript to visit this website.

രോഗം ഉണ്ടായവര്‍ക്ക് വീണ്ടും അണുബാധയുണ്ടാകാം, പുതിയ വകഭേദം ഭീകരന്‍

ജനീവ- പുതിയ കോവിഡ് രോഗാണു 'ആശങ്കയുടെ വകഭേദം' ആണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം ആശങ്ക പരത്തി

ഈവകഭേദത്തിന് വളരെയധികം മ്യൂട്ടേഷനുകള്‍ ഉണ്ട്, അവയില്‍ ചിലത് ആശങ്കക്ക് വക നല്‍കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഒരിക്കല്‍ രോഗം വന്നവര്‍ക്ക് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വീണ്ടും അണുബാധ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രാഥമിക തെളിവുകള്‍.

അടുത്തിടെ കണ്ടെത്തിയ B.1.1.529 വകഭേദത്തിന് Omicron എന്ന് ലോകാരോഗ്യ സംഘടന പുനര്‍നാമകരണം ചെയ്തു.

ബുധനാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലോകാരോഗ്യ സംഘടന്ക്ക് വേരിയന്റ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. പുതിയ വേരിയന്റിന്റെ ആഘാതം മനസ്സിലാക്കാന്‍ ഏതാനും ആഴ്ചകള്‍ എടുക്കുമെന്ന് സംഘടന പറയുന്നു.

 

Latest News