Sorry, you need to enable JavaScript to visit this website.

ഒന്നുകില്‍ ഇറ്റലി, അല്ലെങ്കില്‍ പോര്‍ചുഗല്‍-ഖത്തറിന് നഷ്ടം

പാരിസ് -  ലോകകപ്പ് ഫുട്‌ബോളിന്റെ യൂറോപ്യന്‍ പ്ലേഓഫ് നറുക്കെടുത്തപ്പോള്‍ ഭയപ്പെട്ടത് സംഭവിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ റൊണാള്‍ഡോയുടെ പോര്‍ചുഗലും യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയും ഒരേ ഗ്രൂപ്പില്‍. ഈ ടീമുകളിലൊന്നേ ലോകകപ്പിന് യോഗ്യത നേടൂ. ഇറ്റലിക്ക് കഴിഞ്ഞ തവണ പ്ലേഓഫില്‍ കാലിടറുകയായിരുന്നു, സ്വീഡനോട് തോറ്റതോടെ യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ കടന്ന് സ്വിറ്റ്‌സര്‍ലന്റും പോര്‍ചുഗലിനെ കടന്ന് സെര്‍ബിയയുമാണ് നേരിട്ട് ബെര്‍ത്തുറപ്പിച്ചത്.
ഇറ്റലി-നോര്‍ത് മാസിഡോണിയ, തുര്‍ക്കി-പോര്‍ചുഗല്‍ ടീമുകളാണ് പ്ലേഓഫ് റൗണ്ടില്‍ ഏറ്റുമുട്ടുക. ഈ രണ്ടു മത്സരത്തിലെ വിജയികള്‍ തമ്മില്‍ ലോകകപ്പ് ബെര്‍ത്തിനായി പൊരുതും. പോര്‍ചുഗല്‍ 1998 മുതല്‍ എല്ലാ ലോകകപ്പും കളിച്ചിട്ടുണ്ട്. 
ബ്രിട്ടിഷ് വൈരികളായ വെയ്ല്‍സ്, സ്‌കോട്‌ലന്റ് ടീമുകളിലൊന്നേ യോഗ്യത നേടൂ. സ്‌കോട്‌ലന്റ്-ഉക്രൈന്‍, വെയ്ല്‍സ്-ഓസ്ട്രിയ മത്സരങ്ങളിലെ വിജയികളാണ് ബെര്‍ത്തിനായി പോരാടുക. റഷ്യ-പോളണ്ട്, സ്വീഡന്‍-ചെക് റിപ്പബ്ലിക് മത്സരങ്ങളിലെ വിജയികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നാമത്തെയും അവസാനത്തെയും ബെര്‍ത്ത് നിശ്ചയിക്കും. 
 

Latest News