Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്‍:  ഗോവക്ക് രണ്ടാം തോല്‍വി

മഡ്ഗാവ് - ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായ എഫ്.സി ഗോവ പുതിയ സീസണില്‍ പരുങ്ങുന്നു. രണ്ടാമത്തെ മത്സരവും  അവര്‍ തോറ്റു. നെരിയൂസ് വാല്‍സ്‌കീസിന്റെ ഇരട്ട ഗോളില്‍ ഗോവയെ 3-1 ന് കീഴടക്കിയ ജാംഷഡ്പൂര്‍ എഫ്.സി നാലു പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഗോവയെ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സി മൂന്നു ഗോളിന് തകര്‍ത്തിരുന്നു. ഗോവയിലാണ് ഇത്തവണ മത്സരങ്ങളെല്ലാം നടക്കുന്നത്. ജാംഷഡ്പൂര്‍ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളുമായി 1-1 സമനില പാലിച്ചിരുന്നു. 
രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളും. ഗോവ ആധിപത്യം പുലര്‍ത്തുന്നതിനിടയിലായിരുന്നു അമ്പത്തൊന്നാം മിനിറ്റിലെ ആദ്യ ഗോള്‍. ഗ്രെഗ് സ്റ്റുവാര്‍ടിന്റെ പാസ് സമര്‍ഥമായി കാലിലൊതുക്കിയ ശേഷം വാല്‍സ്‌കീസ് നിറയൊഴിക്കുകയായിരുന്നു. പത്തു മിനിറ്റിനു ശേഷം സ്റ്റ്യുവാര്‍ട്-വാല്‍സ്‌കീസ് സഖ്യം തന്നെ വീണ്ടും ജാംഷഡ്പൂരിന് ഗോള്‍ സമ്മാനിച്ചു. എണ്‍പതാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ ജാംഷഡ്പൂരിന്റെ വിജയം അരക്കിട്ടുറപ്പിച്ചു. 

Latest News