Sorry, you need to enable JavaScript to visit this website.

കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ് - ബദിയയില്‍ കൊല്ലം  കൊട്ടാരക്കര  പുളിമൂട്ടില്‍ വീട്ടില്‍  ഷഹനാസ് ( 27)  ഹൃദയാഘാതം മൂലം നിര്യാതനായി. ബഷീര്‍ കുട്ടിയുടെയും നസീമയുടെയും മകനാണ്. അവിവാഹിതനാണ്. 
റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, നൗഫല്‍ തിരൂര്‍, ജാഫര്‍ ഹുദവി, കൊല്ലം ജില്ലാ കെഎംസിസി  നേതാക്കളായ നജീബ് അഞ്ചല്‍, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീന്‍ കണ്ണോത്ത് എന്നിവര്‍ രംഗത്തുണ്ട്. 

Tags

Latest News