Sorry, you need to enable JavaScript to visit this website.

നാടകീയ ഗോളില്‍ അത്‌ലറ്റിക്കൊ അവസാനം

മഡ്രീഡ് - കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ ജൂനിയര്‍ മെസ്സിയാസ് നേടിയ ഗോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കൊ മഡ്രീഡിന്റെ വഴിയടക്കുന്നു.  സ്വന്തം ഗ്രൗണ്ടില്‍ അവര്‍ എ.സി മിലാനോട് 0-1 ന് തോറ്റു. ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് അവര്‍. ജയിക്കുന്ന ടീം പ്രി ക്വാര്‍ട്ടറിലെത്തുന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്നു തോന്നിയ ഘട്ടത്തിലാണ് പകരക്കാരന്‍ ലക്ഷ്യം കണ്ടത്. 
ഡിസംബര്‍ ഏഴിന് അവസാന ലീഗ് മത്സരത്തില്‍് പോര്‍ടോയെ അത്‌ലറ്റിക്കൊ തോല്‍പിക്കണം. ലിവര്‍പൂളിനെതിരായ മത്സരം ശേഷിക്കെ മിലാന്‍ മൂന്നാം സ്ഥാനത്താണ്. പോര്‍ടോക്ക് ഒരു പോയന്റ് പിന്നില്‍. കഴിഞ്ഞ 11 സീസണില്‍ ഒമ്പതിലും അത്‌ലറ്റിക്കൊ നോക്കൗട്ടിലെത്തിയിരുന്നു. എങ്കിലും മിലാനായിരുന്നു ഇത്തവണ വിജയം അര്‍ഹിച്ചത്.

Latest News