Sorry, you need to enable JavaScript to visit this website.

VIDEO വനിതയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കാര്‍ ത്യജിച്ചു, ഹീറോയെ വാഴ്ത്തി സോഷ്യല്‍ മീഡിയ

ആംസ്റ്റര്‍ഡാം- അബോധാവസ്ഥയിലായി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട  െ്രെഡവറുടെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ സ്വന്തം കാര്‍ ത്യജിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറ്റൊരു കാറില്‍നിന്ന്  ഡാഷ് ക്യമാലൂടെ പകര്‍ത്തിയ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഒരു ജീവന്‍ രക്ഷിക്കാനാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചതെന്ന് പറഞ്ഞാല്‍ പൊതുവെ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്.
 
നെതര്‍ലാന്‍ഡ്‌സിലെ ഒരു ഹൈവേയിലൂടെ കാറോടിച്ച് പോകുമ്പോഴാണ് റോഡിന്റെ വശത്തുള്ള പുല്ലിലേക്ക് ഒരു കാര്‍ നീങ്ങുന്നത് കണ്ടത്.  നിയന്ത്രണം വിട്ട് പുല്‍ത്തകിടിയിലൂടെ ഓടിയ കാര്‍ ഉടന്‍ തന്നെ വീണ്ടും റോഡിലേക്ക് കയറി.
നിയന്ത്രണം വിട്ട വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ തന്റെ കാറിന്റെ വേഗത കുറച്ച് തൊട്ടുമുന്‍പില്‍ ബ്രേക്കട്ട് നിര്‍ത്തുകയും, പിന്നില്‍ ഇടിക്കാന്‍ അനുവദിക്കുകയുമായിരുന്നു.

മൂന്നാമത്തെ കാറിന്റെ ഡാഷ്‌ക്യാമിലാണ് സംഭവം മുഴുവന്‍ ചിത്രീകരിച്ചത്. ഇതു പിന്നീട് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ട്വീറ്റര്‍ വീഡിയോ ധാരാളം പേര്‍ കണ്ടതിനുശേഷമാണ്  ഹെന്റി ടെമ്മര്‍മന്‍സ് എന്നയാളാണ് ഡ്രൈവറുടെ ജീവന്‍ രക്ഷിക്കുന്നതിന് സ്വന്തം കാര്‍ ത്യജിച്ചയാളെന്ന് തിരിച്ചറിഞ്ഞത്.
ബോധരഹിതയായി ഒരു സ്ത്രീക്കാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് തീരുമാനിച്ചാണ് വാഹനം നിര്‍ത്തി പിറകില്‍ ഇടിക്കാന്‍ അനുവദിച്ചതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഹീറോ ആയി വാഴ്ത്തുന്ന ഹെന്‍ റി പറഞ്ഞു. ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

 

Latest News