Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റിന്റെ സുല്‍ത്താനേറ്റായി ഒമാന്‍

മസ്‌കത്ത് - ഒരാഴ്ചക്കാലത്തേക്കാണെങ്കിലും ലോക ക്രിക്കറ്റിന്റെ ആസ്ഥാനം ഇനി ഒമാന്‍. ലോഡ്‌സിനോടും മെല്‍ബണിനോടും ഈഡന്‍ ഗാര്‍ഡന്‍സിനോടുമൊന്നും കിടപിടിക്കാനാവാത്ത മസ്‌കത്തിലെ ഒരു കൊച്ചു ഗ്രൗണ്ട് ട്വന്റി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് വേദിയൊരുക്കും. മസ്‌കത്തിന് 15 കി.മീ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അല്‍അമറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിലാണ്  ഞായറാഴ്ച ഉദ്ഘാടന മത്സരം. 
സാധാരണഗതിയില്‍ അസോസിയേറ്റ് രാജ്യത്തിന് ഐ.സി.സി പ്രധാന ടൂര്‍ണമെന്റുകള്‍ നല്‍കാറില്ല. ട്വന്റി20 ലോകകപ്പ് ടി.വിയില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന എക്കാലത്തെയും വലിയ മൂന്നാമത്തെ കായിക മേളയാണ്. മൊത്തം മത്സരങ്ങള്‍ 3500 കോടി പേര്‍ വീക്ഷിക്കും. ഒമാനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വലിയ അവസരമാണ് ഇതെന്ന് ഒമാന്‍ ക്രിക്കറ്റിന്റെ സി.ഇ.ഒ പങ്കജ് ഖീംജി പറഞ്ഞു. 
ടൂര്‍ണമെന്റിനായി 3000 പേര്‍ക്കിരിക്കാവുന്ന താല്‍ക്കാലിക സ്റ്റേഡിയം പണിതിട്ടുണ്ട്. ഒമാന്‍ രണ്ടാം തവണയാണ് ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്നത്. 2016 ലെ അരങ്ങേറ്റത്തില്‍ ധര്‍മശാലയില്‍ അവര്‍ അയര്‍ലന്റിനെ അട്ടിമറിച്ചിരുന്നു. 
 


 

Latest News