Sorry, you need to enable JavaScript to visit this website.

റെക്കോര്‍ഡുമായി ധോണി ഇറങ്ങുന്നു

ദുബായ് - ഐ.പി.എല്ലിന്റെ ഫൈനലില്‍ എം.എസ്. ധോണി ഇറങ്ങുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ മുന്നൂറാം ട്വന്റി20 മത്സരമാണ് ഇത്. മറ്റൊരു കളിക്കാരനും സാധിക്കാത്ത നേട്ടം. 200 ട്വന്റി20 മത്സരങ്ങളില്‍ തന്നെ നായകരായവര്‍ അപൂര്‍വം. ധോണിയും ഡാരന്‍ സാമിയും (208) മാത്രം. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനെന്ന നിലയില്‍ ധോണിയുടെ ഒമ്പതാമത്തെ ഫൈനലാണ് ഇത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ വിജയശതമാനം 59.79 ആണ്. 
ഇന്ത്യന്‍ ടീമിന്റെ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ധോണി 2017 ജനുവരിയിലാണ് ഒഴിഞ്ഞത്. 72 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു. നാല്‍പത്തൊന്നെണ്ണം ജയിച്ചു, 28 കളി തോറ്റു. ഒരെണ്ണം ടൈ ആയി. രണ്ടില്‍ ഫലമുണ്ടായില്ല. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പിലാണ് ആദ്യം ഇന്ത്യയുടെ നായകനായത്. ആ വര്‍ഷം ഇന്ത്യ ചാമ്പ്യന്മാരായി. 213 കളികളില്‍ ചെന്നൈയെ നയിച്ചു. 130-81 ആണ് ഫലം. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനെയും ഐ.പി.എല്ലില്‍ നയിച്ചിരുന്നു, 14 മത്സരങ്ങളില്‍. അഞ്ചെണ്ണം ജയിച്ചു, ഒമ്പതില്‍ തോറ്റു.
 

Latest News