Sorry, you need to enable JavaScript to visit this website.

തോമസ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി

ആര്‍ഹൂസ് - തോമസ് കപ്പ് പുരുഷ ബാഡ്മിന്റണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചൈനയോട് ഇന്ത്യ 1-4 ന് തോറ്റു. ഏക വിജയം ഡബ്ള്‍സ് ജോഡി സത്വിക് സായരാജിനും ചിരാഗ് ഷെട്ടിക്കുമാണ്. അവര്‍ ഹെ ജി ടിംഗ്-ഷൂ ഹാവൊ ഡോംഗ് സഖ്യത്തെ 21-14, 21-14 ന് തോല്‍പിച്ചു. ഇന്ത്യന്‍ ടീം നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഡെന്മാര്‍ക്കുമായി വെള്ളിയാഴ്ച ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 
കിഡംബി ശ്രീകാന്തിനെ 21-12, 21-16 ന് ഷി യുക്വിയും സമീര്‍ വര്‍മയെ 21-14, 9-21, 22-24 ന് ലു ഗുവാംഗും തോല്‍പിച്ചു. എം.ആര്‍ അര്‍ജുന്‍-ധ്രുവ് കപില ടീമും കീഴടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. കിരണ്‍ ജോര്‍ജും സിംഗിള്‍സില്‍ അടിയറവ് പറഞ്ഞു.
 

Latest News