Sorry, you need to enable JavaScript to visit this website.

രണ്ട് മലയാളികള്‍ ഇന്ത്യന്‍ ടീമില്‍

ന്യൂദല്‍ഹി - അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-23 ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 25 മുതല്‍ 31 വരെ യു.എ.ഇയിലെ ഫുജൈറ സ്റ്റേഡിയത്തിലാണ് യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറുക. ഗ്രൂപ്പ് ഇ-യില്‍ ഒമാനും കിര്‍ഗിസ്ഥാനും യു.എ.ഇയുമാണ് ഇന്ത്യക്കൊപ്പം. ഇന്ത്യന്‍ ടീം 17 ന് ബംഗളൂരുവില്‍ ഒത്തുചേരും. 20 ന് യു.എ.ഇയിലേക്ക് പുറപ്പെടും.
രണ്ട് മലയാളികള്‍ ടീമിലുണ്ട്. ഗോകുലം കേരളാ എഫ്.സിയുടെ ഡിഫന്റര്‍ അലക്‌സ് സജിയും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡര്‍ കെ.പി രാഹുലും. 

Latest News