Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി ചാന്നിയുടെ കര്‍ശന നിര്‍ദേശം, അംബേദ്കര്‍ പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഫില്ലാവുര്‍- പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ഭാരത് രത്‌ന ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമ കേടുവരുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പ്രതിയെ ഉടന്‍ പിടികൂടാന്‍ മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ചാന്നി ഉത്തരവിടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പ്രതിമ കേടുവരുത്താന്‍ ശ്രമിച്ചത്.
മധ്യപ്രദേശ് സ്വദേശി ഭികു മീന (25) എന്നയാളാണ് പ്രതിമക്ക് നേരെ കല്ലും പൂച്ചട്ടിയും വലിച്ചെറിഞ്ഞത്.
ഭരണഘടനാ ശില്‍പിയായ ബാബാ സാഹിബ് അംബേദ്കറെ സ്‌നേഹിക്കുന്നവരെ അസ്വസ്ഥപ്പെടുത്തുന്നതാണ് സംഭവമെന്ന് വിശേഷിപ്പിച്ചാണ് പ്രതിയെ ഉടന്‍ പിടികൂടാന്‍ പഞ്ചാബില്‍ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച് ഡി.ജ.ി.പിക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News