Sorry, you need to enable JavaScript to visit this website.

മന്ത്രിമാരുടെ ക്ലാസ്സില്‍ കൂടുതല്‍ സംശയം ഡോ. തുമ്മാരുകുടിയോട്

തിരുവനന്തപുരം- മന്ത്രിമാര്‍ക്കായി ഒരുക്കിയ പഠന ക്ലാസ്സില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ യു.എന്‍ ദുരന്തനിവാരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടിയോടായിരുന്നു. ആസ്വാദ്യകരമായ രീതിയില്‍ തുമ്മാരുകുടി മറുപടി നല്‍കിയതോടെ മന്ത്രിമാര്‍ക്ക് സംതൃപ്തി.
വിദഗ്ധരായ അധ്യാപകര്‍ ഭരണ കാര്യങ്ങള്‍ പഠിപ്പിച്ചപ്പോള്‍ സംശയങ്ങളുമായി മന്ത്രിമാര്‍ എഴുന്നേറ്റു. മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ആദ്യ ക്ലാസില്‍ കുട്ടിയായി. ഭരണ സംവിധാനത്തെക്കുറിച്ച് മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്റെ ഒന്നര മണിക്കൂര്‍ നീണ്ട ക്ലാസിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ചായിരുന്നു  മുരളി തുമ്മാരുകുടിയുടെ ക്ലാസ്സ്.

അധികാരത്തിലേറിയാല്‍ പിന്നെ എല്ലാവരുടെയും മന്ത്രിയാണെന്ന് ഐ.ഐ.എം മുന്‍ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി ഓര്‍മ്മപ്പെടുത്തി . വര്‍ണവിവേചനത്തിനെതിരെ പോരാടി ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലേറിയ കറുത്ത വര്‍ഗക്കാരനായ നെല്‍സണ്‍ മണ്ഡേല , വിവേചനമില്ലാതെ കറുത്തവരെയും വെളുത്തവരെയും ഒരു പോലെ കണ്ടു. അതുപോലെയാവണം ഭരണാധികാരികളെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest News