Sorry, you need to enable JavaScript to visit this website.

ചര്‍ച്ചക്കിടെ ബറാദറെ ആക്രമിച്ചു, വെടിവെപ്പുണ്ടായി

കാബൂള്‍- താലിബാന്‍ നേതാവ് മുല്ലാ ബറാദര്‍ പങ്കെടുത്ത യോഗത്തില്‍ വാക്കേറ്റവും വെടിവെപ്പും. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് അക്രമമത്രെ. ബറാദറിനെ ഹഖാനി സംഘടനയില്‍പ്പെട്ടയൊരാള്‍ മര്‍ദ്ദിച്ചുവെന്നും സൂചനയുണ്ട്. ഈ മാസം ആദ്യമാണ് സംഭവം.

സര്‍ക്കാര്‍ രൂപീകരണത്തില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരേയും ഉള്‍പ്പെടുത്തണമെന്ന വാദമാണ് ബറാദര്‍ മുന്നോട്ട് വെച്ചത്. താലിബാന്റെ പരമ്പരാഗത നയങ്ങളില്‍ നിന്നും അല്‍പ്പമെങ്കിലും മാറി ചിന്തിക്കുന്ന നേതാവാണ് ബറാദര്‍. ലോകത്തിന് മുഴുവന്‍ സ്വീകാര്യമാകുന്ന ഒരു സര്‍ക്കാരായിരിക്കണമെന്ന വാദം ഉയര്‍ത്തിയതിനിടെ ഖലീല്‍ ഉള്‍ റഹ്‌മാന്‍ ഹഖാനി, ബറാദറെ തള്ളിയിടുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സമയം രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായി.  ഇതിന് ശേഷം കാബൂള്‍ വിട്ട ബറാദര്‍ കാണ്ഡഹാറിലേക്ക് പോയെന്നാണ് വിവരം.

 

Latest News