Sorry, you need to enable JavaScript to visit this website.

പ്രസംഗം വിവാദമായി, ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ച് ഫാ.റോയി കണ്ണന്‍ചിറ

കോട്ടയം- വിവാദ പ്രസംഗം നടത്തിയ ഫാ. റോയി കണ്ണന്‍ചിറ ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ചു. കത്തോലിക്കാ സഭയിലെ മതബോധന അധ്യാപകര്‍ക്ക് വിശ്വാസ പരിശീലന ക്ലാസ് എടുക്കുന്നതിനിടെ ആണ് ഈഴവ സമുദായത്തിനെതിരെ റോയി കണ്ണന്‍ചിറ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തിലാണ് മാപ്പുപറഞ്ഞ് വൈദികന്‍ രംഗത്തുവന്നത്.
സഭയുടെ തന്നെ യൂട്യൂബ് ചാനലില്‍ ആണ് വൈദികന്‍ ഖേദപ്രകടനം നടത്തിയത്. ഇതര മതത്തില്‍പെട്ട യുവാക്കള്‍ കത്തോലിക്കാ വിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചു പോകുന്ന സാഹചര്യം മുന്നില്‍ ഉണ്ട്. നിരവധി മാതാപിതാക്കളാണ് ഈ പരാതിയുമായി വൈദികര്‍ക്ക് മുന്നിലെത്തുന്നത്. ആ സാഹചര്യം പരിഗണിച്ചാണ് താന്‍ കത്തോലിക്കാ സഭയുടെ മതബോധന അധ്യാപകര്‍ക്കുള്ള വിശ്വാസ പരിശീലന ക്ലാസ്സില്‍ അത്തരത്തില്‍ സംസാരിച്ചത്.

തന്റെ പരാമര്‍ശം ഈഴവ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വേദനയുളവാക്കി എന്ന് മനസിലാക്കുന്നു. തന്റെ വാക്കുമൂലം ആര്‍ക്കൊക്കെ വേദന ഉണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയാണ്്്. സമാന വിശ്വാസത്തിലുള്ള ജീവിതപങ്കാളികളെ തെരഞ്ഞെടുക്കണമെന്ന് കുട്ടികളെ പഠിപ്പിക്കാറുണ്ട്. കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രമാണം തന്നെയാണ് ഇത്. കത്തോലിക്കാ സഭയിലെ മത അധ്യാപകരോട് ആയതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. തന്റെ വാക്കുമൂലം കേരള സമൂഹത്തിന്റെ മതേതര സങ്കല്‍പത്തെയും എല്ലാവരും ഒരുമിച്ചു വസിക്കുന്ന സ്നേഹപൂര്‍ണമായ അന്തരീക്ഷത്തെയും തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല തന്റെ പ്രസ്താവനമൂലം ഉണ്ടായ വിവാദങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണം.

 

 

 

 

Latest News