Sorry, you need to enable JavaScript to visit this website.

മുംബൈ പെയ്‌സില്‍ ചെന്നൈ മുന്‍നിര തകര്‍ന്നു

 

ദുബായ് - ഐ.പി.എല്‍ നാലു മാസത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ചത് മുംബൈ ഇന്ത്യന്‍സിന്റെ മാസ്മരിക പെയ്‌സ്ബൗളിംഗുമായി. ആറോവര്‍ പവര്‍പ്ലേ പിന്നിടുമ്പോഴേക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍നിര പവിലിയനില്‍ തിരിച്ചെത്തി. ഈ സീസണില്‍ ചെന്നൈയുടെ മികച്ച ബാറ്റ്‌സ്മാന്മാരായ ഫാഫ് ഡുപ്ലെസിയെയും മുഈന്‍അലിയെയും റണ്ണെടുക്കും മുമ്പെ മുംബൈ പെയ്‌സര്‍മാര്‍ മടക്കി. ഡുപ്ലെസിയെ ട്രെന്റ ബൗള്‍ടും മുഈനെ ആഡം മില്‍നെയും പുറത്താക്കി. സുരേഷ് റയ്‌നയെയും (4) ബൗള്‍ട് പറഞ്ഞുവിട്ടു. അമ്പാട്ടി രായുഡു പന്ത് കൈക്കു കൊണ്ട് പരിക്കേറ്റു മടങ്ങി. ക്യാപ്റ്റന്‍ എം.എസ് ധോണിയെയും (3) മില്‍നെ പുറത്താക്കിയതോടെ ആറോവറില്‍ നാലിന് 24 ല്‍ പരുങ്ങുകയാണ് ചെന്നൈ. ഫലത്തില്‍ അഞ്ച് വിക്കറ്റ് ചെന്നൈക്ക് നഷ്ടപ്പെട്ടു. 
യു.എ.ഇയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് പ്രമുഖ കളിക്കാര്‍ ഇല്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും വിട്ടുനില്‍ക്കുകയാണ്. ക്യാപ്റ്റന്‍ രോഹിതിന് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റിരുന്നു. കാരന്‍ പോളാഡാണ് മുംബൈയെ നയിക്കുന്നത്. 
ഈ ടീമുകള്‍ തമ്മിലുള്ള അവസാന മത്സരം ട്വന്റി20 ക്ലാസിക്കായിരുു. 27 പന്തില്‍ പുറത്താവാതെ 72 റസടിച്ച് ചെൈയെ നാലിന് 218 ലെത്തിച്ച രവീന്ദ്ര ജദേജ ആ കളിയിലെ വെറും അടിക്കുറിപ്പ് മാത്രമായി, 34 പന്തില്‍ പുറത്താവാതെ 87 റസടിച്ച് കാര പോളാഡ് മുംബൈയെ അവസാന പന്തില്‍ വിജയത്തിലേക്കു നയിച്ചു. 

Latest News