Sorry, you need to enable JavaScript to visit this website.

വീണ്ടും ഗോള്‍,  ക്രിസ്റ്റിയാനൊ കസറി

ലണ്ടന്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിരിച്ചെത്തിയ ശേഷം മൂന്നാം മത്സരത്തിലും ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ സ്‌കോര്‍ ചെയ്തു. വെസ്റ്റ്ഹാമിനെതിരായ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ മുപ്പത്തഞ്ചാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ഗോള്‍. യുനൈറ്റഡില്‍ തിരിച്ചെത്തിയ ശേഷം മൂന്നു കളികളില്‍ നാലാമത്തെ ഗോള്‍. 
റൊണാള്‍ഡോ ഗോളടിച്ചെങ്കിലും കളി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ വെസ്റ്റ്ഹാം 1-1 സമനിലയിലാണ്. സയ്ദ് ബിന്‍ റഹ് മയിലൂടെ വെസ്റ്റ്ഹാം മുപ്പതാം മിനിറ്റില്‍ ലീഡ് നേടിയിരുന്നു. അഞ്ചു മിനിറ്റിനു ശേഷമണ് റൊണാള്‍ഡോയുടെ മറുപടി.
 

Latest News