Sorry, you need to enable JavaScript to visit this website.

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗോകുലം  ഡ്യൂറന്‍ഡ് ക്വാര്‍ട്ടറില്‍

 

കല്യാണി,: ആസാം റൈഫിള്‍സിനു എതിരെ ഏഴു ഗോളുകള്‍ അടിച്ച ഗോകുലം ഗ്രൂപ്പ് 'ഡി' ചാമ്പ്യന്മാരായി ഡ്യൂറന്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

നൈജീരിയന്‍ സ്‌െ്രെടക്കരായ ചിസം എല്‍വിസ് ചിക്കത്താറ ഹാറ്റ് ട്രിക്ക് നേടിയപ്പോള്‍, ഗോവന്‍ താരം ബെനസ്‌റ്റോണ്‍ രണ്ടു ഗോളുകളും, ഘാന താരം റഹീം ഒസുമാനു, കണ്ണൂരില്‍ നിന്നുമുള്ള സൗരവ് ഓരോ ഗോളുകളും വീതവും നേടി. ആസാം രണ്ടു ഗോളുകള്‍ മടക്കി. 

നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ക്വാര്‍ട്ടറില്‍ ഐ ലീഗ് ക്ലബായ മൊഹമ്മദന്‍സിനെ നേരിടും. സെപ്റ്റംബര്‍ 23 നു ആണ് ക്വാര്‍ട്ടര്‍ മത്സരം. 

തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലം, 36ആം സെക്കന്‍ഡില്‍ തന്നെ ലീഡ് നേടി. എല്‍വിസ് ആയിരിന്നു ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍, ബെനസ്‌റ്റോണ്‍  പ്രതിരോധനിരക്കാരെയും ഗോളിയെയും വെട്ടിച്ചു  രണ്ടാമത്തെ ഗോള്‍ നേടി. 

റിഷാദിന്റെ വളരെ നല്ല മുന്നേറ്റത്തിലാണ് മൂന്നാമത്തെ ഗോള്‍ ഗോകുലത്തിനു നേടുവാന്‍ കഴിഞ്ഞത്. വലതുപാര്‍ശ്വത്തിലൂടെ ആസാം താരങ്ങളെ വെട്ടിച്ചു വന്ന റിഷാദ്, ബോക്‌സിനു അകത്തായിരുന്ന റഹിമിന് പന്ത് എത്തിച്ചു നല്‍കുക ആയിരിന്നു. റഹീം അതുഗ്രന്‍ ഷോട്ടിലൂടെ  വലയിലാക്കി. 

റോജര്‍ സിംഗിന്റെ ഗോളിലൂടെ ആസാം കളിയില്‍ തിരിച്ചു വരുവാന്‍ ശ്രമിച്ചെങ്കിലും, ബെനസ്‌റ്റോണ്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോകുലത്തിനു വേണ്ടി നാലാം ഗോള്‍ നേടി. 

രണ്ടാം പകുതിയില്‍ നാല് മാറ്റങ്ങള്‍ വരുത്തിയ ഗോകുലം ആക്രമണ ഫുട്‌ബോള്‍ തുടര്‍ന്നും കളിച്ചു. എല്‍വിസ് രണ്ടു ഗോളുകളും, കണ്ണൂര്കാരന്‍ സൗരവ് ഒരു ഗോളും നേടി ഗോകുലത്തിനു മികവാര്‍ന്ന വിജയം സമ്മാനിച്ചു. 

ആസാം റൈഫിള്‍സിന് വേണ്ടി സമുജല്‍ റബ രണ്ടാം ഗോള്‍ നേടി.
 

Latest News