Sorry, you need to enable JavaScript to visit this website.

പൗളിഞ്ഞോയും സൗദി ക്ലബ്ബും വഴിപിരിഞ്ഞു

 

ജിദ്ദ - സൗദി ക്ലബ് അല്‍അഹലിയും ബ്രസീല്‍ താരം പൗളിഞ്ഞോയും പരസ്പര സമ്മതത്തോടെ വഴിപിരിഞ്ഞു. അടിയന്തര സാഹചര്യങ്ങളാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമെന്ന് ക്ലബ് അറിയിച്ചു. മുപ്പത്തിമൂന്നുകാരന്‍ അല്‍അഹലിക്കു വേണ്ടി നാലു മത്സരങ്ങളില്‍ രണ്ടു ഗോളടിച്ചിരുന്നു. ജൂലൈയില്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് സൗദിയിലെത്തിയത്. പൗളിഞ്ഞോയുടെ നേതൃത്വത്തിലാണ് 2015 ല്‍ ചൈനയിലെ ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെ ഏഷ്യന്‍ ചാമ്പ്യന്മാരായത്.
 

Latest News