Sorry, you need to enable JavaScript to visit this website.

കാസര്‍കോട്ടെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്- മേല്‍പറമ്പ്  ദേളിയിലെ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന സഫ ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി എ. ഉസ്മാന്‍ (25) ആണ് അറസ്റ്റിലായത്. സഫ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ മുംബൈയില്‍ നിന്നാണ്  അന്വേഷണ
സംഘം അറസ്റ്റ് ചെയ്തത്. പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.
ഈ മാസം എട്ടിന് പുലര്‍ച്ചെയാണ് 12 കാരിയായ സഫ ഫാത്തിമയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണിലേക്ക് സമൂഹ മാധ്യമങ്ങള്‍ വഴി അശ്ലീല സന്ദേശങ്ങളും മറ്റും അയച്ച്
കുട്ടിയെ വശീകരികരിക്കാന്‍ ഉസ്മാന്‍ നടത്തിയ ചാറ്റ് ശ്രദ്ധയില്‍പ്പെട്ട സഫ ഫാത്തിമയുടെ പിതാവ് മന്‍സൂര്‍ തങ്ങള്‍ ഇത് സംബന്ധിച്ച് സ്‌കൂള്‍
പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.  
പ്രകോപിതനായ ഉസ്മാന്‍ ചൂരിദാറിന്റെ ചരടോ, ഷാളോ ഉപയോഗിച്ച് വീടിനകത്തെ ഫാനിലോ കവുക്കോലിലോ തൂങ്ങി ചത്തോ
എന്ന ശബ്ദ സന്ദേശം കുട്ടിക്ക് അയച്ച് കൊടുത്തിരുന്നു. ഇതിന് ശേഷമാണ്  കൂട്ടി ആത്മഹത്യ ചെയ്തത്.  
പെണ്‍കുട്ടിയുടെ പിതാവ്  മന്‍സൂര്‍ തങ്ങളുടെ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് പിന്നീട് അധ്യാപകനെതിരെ പോക്‌സോ, ഐ.ടി. വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. ഇതിന് പുറമേ ആത്മഹത്യ പ്രേരണയും ചുമത്തിയിട്ടുണ്ട്.

 

Latest News