Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; മന്ത്രിമാര്‍ ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറും ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപന, പ്രതിരോധ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ, തന്ത്രപ്രധാനമേഖലയിലെ സഹകരണം, അഫ്ഗാനിസ്ഥാന്‍, തുടങ്ങിയ വിഷയങ്ങളും ഇരു മന്ത്രിമാരും ചര്‍ച്ചയായതായും ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.malayalamnewsdaily.com/sites/default/files/2021/09/19/ministers.png

ദ്വിദന ഇന്ത്യാസന്ദര്‍ശനത്തിന് ഇന്നലെയാണ് സൗദി വിദേശകാര്യമന്ത്രി ദല്‍ഹിയിലെത്തിയത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും.

 

Tags

Latest News