Sorry, you need to enable JavaScript to visit this website.

അൽ ജൗഫിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് സ്വദേശികളുടെ യാത്രയയപ്പ്

ഡോ. മുഹമ്മദ് സൈഫുല്ലയും ഭാര്യ ഫർഹ ജിഹാനും യാത്രയയപ്പ് ചടങ്ങിൽ.

സകാക്ക - നാലു ദശകത്തിലേറെ നീണ്ട സേവനത്തിനു ശേഷം സ്വദേശത്തേക്ക് ഫൈനൽ എക്‌സിറ്റിൽ മടങ്ങുന്ന ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികൾക്ക് അൽജൗഫ് പ്രവിശ്യയിലെ അൽഅദാരിഅ് നിവാസികൾ വികാരനിർഭരവും സ്‌നേഹോഷ്മളവുമായ യാത്രയയപ്പ് നൽകി. അൽജൗഫ് പ്രവിശ്യയിലെ ദോമത്തുൽ ജന്ദലിനടുത്ത് അൽഅദാരിഇലെ ഹെൽത്ത് സെന്ററിലാണ് ദമ്പതികൾ ജോലി ചെയ്തുവന്നിരുന്നത്. അൽഅദാരിഅ് ഹെൽത്ത് സെന്ററിൽ നാലു ദശകം നീണ്ട സേവനത്തിനു ശേഷം ഗ്രാമത്തെയും ഗ്രാമവാസികളെയും പിരിയുന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സങ്കടമുണ്ടെന്ന് ഡോ. മുഹമ്മദ് സൈഫുല്ലയും ഭാര്യ ഫർഹ ജിഹാനും പറഞ്ഞു. 
ദീർഘകാലം സൗദിയിൽ, വിശിഷ്യാ അൽഅദാരിഅ് ഗ്രാമത്തിൽ കഴിഞ്ഞതിലും ജോലി ചെയ്തതിലും ഏറെ സന്തോഷമുണ്ടെന്ന് ഡോ. മുഹമ്മദ് സൈഫുല്ല പറഞ്ഞു. അന്യനാട്ടിലാണ് കഴിയുന്നതെന്ന തോന്നൽ ഇക്കാലത്ത് തങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഗ്രാമവാസികളും പ്രദേശവാസികളും ഏറെ ആദരവോടെയും സ്‌നേഹത്തോടെയും നല്ല നിലയിലുമാണ് തങ്ങളോട് പെരുമാറിയത്. സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് നാട്ടുകാർ തങ്ങളെ കണ്ടതെന്നും ഡോ. മുഹമ്മദ് സൈഫുല്ല പറയുന്നു. സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിൽ സങ്കടമുണ്ടെന്ന് ഡോ. ഫർഹ ജിഹാനും പറഞ്ഞു. നാൽപതു വർഷത്തിലേറെ നീണ്ട സേവനത്തിനു ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന ഡോക്ടർ ദമ്പതികൾക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ച നാട്ടുകാർ ദമ്പതികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും വികാരവായ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തു.  

 

Tags

Latest News