Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 90 ശതമാനത്തിലേറെ പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു

അബുദാബി- ലോകത്ത് വാക്‌സിന്‍ വിതരണ നിരക്കില്‍ യു.എ.ഇ മുന്‍നിരയിലെത്തി. ഈ മാസം 13 ലെ കണക്കുകള്‍ പ്രകാരം യു.എ.ഇ നിവാസികളില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ അനുപാതം 90.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. യു.എ.ഇ ജനസംഖ്യയില്‍ 79.3 ശതമാനം പേര്‍ പൂര്‍ണ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. യു.എ.ഇയില്‍ കൊറോണബാധ സംശയിച്ച് ആകെ 7,82,47,000 ലേറെ പരിശോധനകള്‍ നടത്തി. കൊറോണ മഹാമാരി വ്യാപനത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കുള്ള സുരക്ഷിത മടക്കവുമായി ബന്ധപ്പെട്ട പ്രോട്ടോകോളുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികള്‍ ബാധകമാക്കുകയും ചുവടുവെപ്പുകള്‍ നടത്തുകയും ചെയ്തു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ നിന്ന് ഏറ്റവുമധികം ഡിമാന്റുള്ള കേന്ദ്രമായി യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു.

 

Latest News