Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

379 സെക്കന്റിനിടെ എവര്‍ടന് ഉജ്വല തിരിച്ചുവരവ്

ലിവര്‍പൂള്‍ - ഏഴു മിനിറ്റിനിടെ മൂന്നു ഗോളടിച്ച് എവര്‍ടണ്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബേണ്‍ലിയെ 3-1 ന് തോല്‍പിച്ചു. അമ്പത്തിമൂന്നാം മിനിറ്റില്‍ ബെന്‍ മീയുടെ ഗോളില്‍ ബേണ്‍ലി ലീഡ് ചെയ്യുകയായിരുന്നു. മീയുടെ ഇരുനൂറാം പ്രീമിയര്‍ ലീഗ് ഗോളാണ് ഇത്. 
എന്നാല്‍ 379 സെക്കന്റിനിടെ മൂന്നു തവണ എവര്‍ടണ്‍ ലക്ഷ്യം കണ്ടു. ശൈലി മാറ്റിയും പകരക്കാരെ ഇറക്കിയും ആക്രമിച്ച എവര്‍ടണ്‍ കളി കീഴ്‌മേല്‍ മറിച്ചു. മുന്‍ ബേണ്‍ലി താരമായ മിഷേല്‍ കീനാണ് സ്‌കോറിംഗ് തുടങ്ങിവെച്ചത്. ആന്‍ഡ്രോസ് ടൗണ്‍സെന്റും മറ്റൊരു പകരക്കാരന്‍ ദെമറയ് ഗ്രേയും തൊട്ടുപിന്നാലെ ഗോളടിച്ചു. 
രണ്ടാം പകുതിയില്‍ സെന്റര്‍ ബാക്ക് ബെന്‍ ഗോഡ്‌ഫ്രെയെ പിന്‍വലിച്ച് 4-3-3 ശൈലിയിലേക്ക് മാറിയാണ് എവര്‍ടന്‍ വിജയം പിടിച്ചത്. 

Latest News