Sorry, you need to enable JavaScript to visit this website.

ആറ് ഭീകരവാദികളെ പിടികൂടിയെന്ന് ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആറ് ഭീകരവാദികളെ പിടികൂടിയതായി ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കളും തോക്കുകളും ഇവരില്‍നിന്ന്  കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പാക് പരിശീലനം നേടിയവരാണ് രണ്ട് തീവ്രവാദികള്‍.
ദല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ചിലയിടങ്ങളില്‍ ഇപ്പോഴും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്‌ഫോടനം നടത്താനും ആക്രമണങ്ങള്‍ നടത്താനുമായാരുന്നു ഇവര്‍ ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു.

 

 

Tags

Latest News