Sorry, you need to enable JavaScript to visit this website.

കേരളത്തിനു പുതിയ റെയില്‍വേ സോണ്‍ ഇല്ല

ന്യൂദല്‍ഹി-കേരളത്തിനു പുതിയ റെയില്‍വേ സോണ്‍ ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
പലപ്പോഴായി കേരള സര്‍ക്കാരിന്റെയും പാര്‍ലമെന്റ് അംഗങ്ങളുടെയും നിവേദനങ്ങളും നിര്‍ദേശങ്ങളും ഈ വിഷയത്തില്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പുതിയ സോണുകള്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ണയിക്കുന്നത് ട്രാഫിക് പാറ്റേണുകള്‍, ഉപയുക്തത, വര്‍ക്ക് ലോഡ്, നിര്‍വഹണപരവും ഭരണപരവുമായ ആവശ്യകതകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇപ്പോള്‍ കേരളത്തിന് റെയില്‍വേ സോണ്‍ ആവശ്യമില്ല എന്നാണു വ്യക്തമായതെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം- അമ്പലപ്പുഴ റെയില്‍ പാതയിരട്ടിപ്പിക്കല്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് എ.എം ആരിഫിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. പാത ഇരട്ടിപ്പിക്കലിനായി 540.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ച ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പുതിയതായി രണ്ട് ലിഫ്റ്റും, അപ്രോച്ച് റോഡിനും ഉള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 

Latest News