Sorry, you need to enable JavaScript to visit this website.

സിന്ധു ക്വാര്‍ട്ടറില്‍, വനിതാ  ഹോക്കിയില്‍ തോല്‍വി

ടോക്കിയൊ - ലോക ചാമ്പ്യന്‍ പി.വി സിന്ധു ഒളിംപിക്‌സിന്റെ ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഗ്രൂപ്പ് ജെ-യിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോംഗിന്റെ ച്യുംഗ് നാന്‍ യിയെ ഇന്ത്യന്‍ താരം അനായാസം തോല്‍പിച്ചു. സ്‌കോര്‍: 21-9, 21-16. ഗ്രൂപ്പില്‍ രണ്ടാം ജയത്തോടെ സിന്ധു മുന്നിലെത്തി. ഇസ്രായിലിന്റെ സെനീന പോളികാര്‍പോവയെ ആദ്യ മത്സരത്തില്‍ തോല്‍പിച്ചിരുന്നു. 
വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വി വാങ്ങി. ലോക ഒന്നാം നമ്പര്‍ നെതര്‍ലാന്റ്‌സിനോട് 1-5 നും മൂന്നാം നമ്പര്‍ ജര്‍മനിയോട് 0-2 നും തോറ്റ ടീം ബ്രിട്ടനോട് 1-4 ന് കീഴടങ്ങി. ആറ് ടീമുകളുള്ള ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ.  
 

Latest News