Sorry, you need to enable JavaScript to visit this website.

വിസ കാലാവധി കഴിഞ്ഞു, വിനേഷിന് ഒളിംപിക്‌സിനെത്താനായില്ല

ഫ്രാങ്ക്ഫര്‍ട് -ഷെങ്കന്‍ വിസ കാലാവധി കഴിഞ്ഞ് ഒരു ദിവസം അധികം യൂറോപ്പില്‍ കഴിഞ്ഞുവെന്നതിനാല്‍ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗടിനെ ഫ്രാങ്ക്ഫര്‍ട് വിമാനത്തില്‍ തടഞ്ഞുവെച്ചു. വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് വിനേഷ്. 53 കിലൊ വിഭാഗത്തില്‍ ടോപ് സീഡാണ് ഇരുപത്താറുകാരി. നിലവിലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡലുകാരിയുമാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതോടെ പ്രശ്‌നം പരിഹരിച്ചുവെന്നും ബുധനാഴ്ച ടോക്കിയോയിലേക്ക് യാത്ര ചെയ്യുമെന്നുമാണ് വിവരം. 
90 ദിവസമാണ് വിസാ കാലാവധി. അബദ്ധത്തില്‍ 91 ദിവസം വിനേഷ് യൂറോപ്പില്‍ തങ്ങി. ഹംഗറിയില്‍ പരിശീലനം നടത്തുകയായിരുന്നു വിനേഷ്. യാത്ര വൈകിയതിനാല്‍ ഫ്രാങ്ക്ഫര്‍ട് വിമാനത്താവളത്തില്‍ വീണ്ടും കോവിഡ് പരിശോധന വേണ്ടി വന്നു.
 

Latest News