Sorry, you need to enable JavaScript to visit this website.

മരുഭൂമിയിൽ കുടുങ്ങിയ മധ്യവയസ്‌കൻ മരണപ്പെട്ടു

അഫീഫ്- കാർ മണലിൽ ആഴ്ന്ന് മരുഭൂമിയിൽ കുടുങ്ങിയ സൗദി പൗരൻ ദാഹപരവശനായി മരണപ്പെട്ടു. അറുപതുകാരനാണ് മരിച്ചത്. അഫീഫിന് വടക്ക് മരുഭൂ പ്രദേശത്താണ് സൗദി പൗരന്റെ കാർ മണലിൽ താഴ്ന്ന് കുടുങ്ങിയത്. സൗദി പൗരനെ കാണാതായതായും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും കുടുംബാംഗങ്ങൾ സുരക്ഷാ വകുപ്പുകളെ അറിയിച്ചിരുന്നു. സുരക്ഷാ വകുപ്പുകളും വളണ്ടിയർമാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മരുഭൂമിയിൽ മണലിൽ താഴ്ന്ന് കുടുങ്ങിയ നിലയിൽ ഇദ്ദേഹത്തിന്റെ കാർ കണ്ടെത്തിയത്. കുറച്ചകലെയായി സൗദി പൗരന്റെ മൃതദേഹവും കണ്ടെത്തി. കാർ പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ക്ഷീണിച്ചവശനായ സൗദി പൗരൻ സഹായം തേടി മരുഭൂമിയിലൂടെ നീങ്ങുന്നതിനിടെ ദാഹപരവശനായി കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം അഫീഫ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. 

Tags

Latest News