Sorry, you need to enable JavaScript to visit this website.

ബൈല്‍സിന്റെ പ്രശ്‌നം മാനസികം, കായികലോകത്ത് ഞെട്ടല്‍

ടോക്കിയൊ - ഒളിംപിക് ജിംനാസ്റ്റിക്‌സിന്റെ ടീം ഇനത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം മാനസിക പിരിമുറുക്കമാണെന്ന് വെളിപ്പെടുത്തി അമേരിക്കയുടെ സൂപ്പര്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ്. മെഡല്‍ സ്വീകരിച്ച ശേഷം പൊട്ടിക്കരയാന്‍ ശ്രമിച്ച ബൈല്‍സിനെ സഹതാരങ്ങള്‍ സാന്ത്വനിപ്പിച്ചു. കായികലോകത്തെ ഞെട്ടിച്ചിരിക്കുയാണ് ഇരുപത്തിനാലുകാരി. മത്സരങ്ങളുടെ തീവ്രത കൂടുതല്‍ കളിക്കാരെ മാനസികാഘാതത്തിലേക്ക് നയിക്കുന്നതായാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഫ്രഞ്ച് ഓപണ്‍ ടെന്നിസിനിടെ ലോക രണ്ടാം നമ്പര്‍ നൊവോമി ഒസാക്കയും ഇക്കാര്യം പറഞ്ഞ് പിന്മാറിയിരുന്നു. 
ആറ് സ്വര്‍ണം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബൈല്‍സ് ടോക്കിയോയിലെത്തിയത്. എന്നാല്‍ തുടക്കം മുതല്‍ പതിവില്ലാത്ത വിധം പിഴവുകള്‍ നിറഞ്ഞതായിരുന്നു അവരുടെ പ്രകടനം. താന്‍ പതിവില്ലാത്ത വിധം പിരിമുറുക്കം അനുഭവിച്ചുവെന്നും സ്വന്തം ആരോഗ്യത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
 

Latest News