Sorry, you need to enable JavaScript to visit this website.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഗെയിംസ്

ടോക്കിയൊ - ലിംഗമാറ്റം പരസ്യമായി സമ്മതിക്കുന്ന നിരവധി അത്‌ലറ്റുകളാണ് ഇത്തവണ ടോക്കിയൊ ഒളിംപിക്‌സിന് എത്തിയിരിക്കുന്നത്. ഭിന്നലിംഗ വിഭാഗങ്ങളോട് ലോകം കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുന്നതിന്റെ സൂചനയായി ഇത് നിരീക്ഷകര്‍ വിലയിരുത്തുന്നു. 
കാനഡയുടെ വനിതാ ഫുട്‌ബോള്‍ താരം ക്വിന്നാണ് ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷം ഒളിംപിക്‌സില്‍ മത്സരിച്ച ആദ്യ വ്യക്തി. ജപ്പാനെതിരായ 1-1 സമനിലയില്‍ മിഡ്ഫീല്‍ഡറായി ക്വിന്‍ കളിച്ചു. കഴിഞ്ഞ വര്‍ഷമാണ് അവര്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പ്രഖ്യാപിച്ചത്. 2016 ല്‍ വെങ്കലം നേടിയ കാനഡ ടീമിലും ക്വിന്‍ അംഗമായിരുന്നു. 
ന്യൂസിലാന്റിന്റെ വനിതാ വെയ്റ്റ്‌ലിഫ്റ്റിംഗില്‍ ടീമിലെ അംഗമായ ലോറല്‍ ഹബാര്‍ഡ്, അമേരിക്കന്‍ സൈക്ലിസ്റ്റ് ചെല്‍സി വുള്‍ഫ് എന്നിവരും ട്രാന്‍സ്‌ജെന്‍ഡറുകളാണ്. ട്രാന്‍സ്‌ജെന്‍ഡറായ 1500 മീ. ഓട്ടക്കാരി നിക്കി ഹില്‍റ്റ്‌സ് അമേരിക്കന്‍ ട്രയല്‍സില്‍ പരാജയപ്പെട്ടു. സെസി ടെല്‍ഫറിന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കാനായില്ല. ബ്രസീല്‍ ടീമില്‍ സ്ഥാനം നേടാന്‍ വോളിബോള്‍ താരം ടിഫാനി അബ്രിയുവിന് സാധിച്ചില്ല. 
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ 2004 ല്‍ അനുമതി നല്‍കിയിരുന്നു. മത്സരത്തിന് 12 മാസം മുമ്പ് മുതല്‍ അവരുട പുരുഷ ഹോര്‍മോണ്‍ ലെവല്‍ നിശ്ചിത പരിധിയില്‍ താഴെയായാല്‍ മതി. എന്നാല്‍ ഇതുവരെ പരസ്യമായി ട്രാന്‍സ്‌ജെന്‍ഡറുകളാണെന്ന് പ്രഖ്യാപിച്ച ആരും മത്സരിച്ചിട്ടില്ല. 

Latest News